ജ്യോതിഷ ഗുണങ്ങൾ

arrow

ജ്യോതിഷ ഗുണങ്ങൾ

ജ്യോതിഷ ഗുണങ്ങൾ

രാവിലെ കാക്കയെ കാണുന്നത് ദുശ്ശകുനമാണോ? ഭാവിയെ കുറിച്ച് കാക്ക നല്‍കുന്ന സൂചനകള്‍

പണ്ടുകാലങ്ങളില്‍ വീടുകളിലെ നിത്യസന്ദര്‍ശകരായിരുന്നു കാക്കകള്‍. ഇപ്പോഴും നഗരങ്ങള്‍ വിട്ടാല്‍ നാട്ടിന്‍പുറങ്ങളില്‍ അതിരാവിലെ വീട്ടുമുറ്റത്ത് കൃത്യമായി വന്നെത്തുന്ന പക്ഷിയാണ് കാക്ക. കാക്കകളും പക്ഷികളുമെല്ലാം വീടിന്റെ മുറ്റത്തും മുറ്റത്തെ മരങ്ങളിലുമെല്ലാം വന്നിരുന്ന് കലപില കൂട്ടുന്നത് പലരും ശ്രദ്ധിക്കാറുപോലുമില്ല. പക്ഷേ ജ്യോതിഷത്തില്‍ ഇതെല്ലാം പ്രധാനപ്പെട്ട കാര്യങ്ങളാണ്. ചില പക്ഷികളും ജീവികളുമെല്ലാം വീടുകളിലേക്ക് വന്നെത്തുന്നത് ചില സൂചനകളും ലക്ഷണങ്ങളുമാണെന്നാണ് ജ്യോതിഷം വിശ്വസിക്കുന്നത്. നല്ലതോ ചീത്തതോ ആയ ചില സന്ദേശങ്ങള്‍ ഇത്തരത്തിലുള്ള ജീവികളുടെ ദര്‍ശനങ്ങള്‍ നല്‍കുന്നുണ്ട്.